2011, നവംബർ 20, ഞായറാഴ്‌ച

പുഞ്ചിരിക്കുന്ന കുട്ടികള്‍


പാതിരാ പക്ഷിയുടെ നൊമ്പരം എന്താണെന്നു നമ്മുക്ക് അറിയാമോ? ഹ! എനിക്കും അറിയില്ല..പക്ഷെ ഒന്നറിയാം അതിനു പാറി പറക്കാന്‍ ചിറകുകള്‍ ഉണ്ട്..അവ ആ നൊമ്പരത്തില്‍ എരിഞ്ഞു പോയിട്ടില്ല...അതുപോലെ ആണല്ലേ മനുഷ്യ ജീവിതവും???? ജീവിതം കല്ലും മുള്ളും നിറഞ്ഞതാണെന്ന്‍ ഭുമിയില്‍ പിറക്കുന്ന ഓരോ ജീവനും പെട്ടെന്ന് തന്നെ അറിയാം...പക്ഷെ അവന്‍ ആ സമയത്തെ എങ്ങിനെ ഉപയോഗിക്കുന്നു  എന്നതിലാണ് കാര്യം..

കുട്ടികാലത്തെ ഓര്‍മ്മകള്‍  മിക്കവര്‍ക്കും പ്രിയപെട്ടതാണ്.. എന്താണ്  അതിനു കാരണം??? അപ്പോള്‍ അച്ഛന്‍,അമ്മ,അമ്മുമ്മ,അപ്പുപ്പന്‍, സഹോദരങ്ങള്‍,ബാക്കിയുള്ള ബന്ധുക്കള്‍ എലാവരും സ്നേഹിക്കുന്നു.. ലാളിക്കുന്നു...ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ലാത്ത കാലം..പക്ഷെ ആ മനോഹരമായ കുട്ടിക്കാലം ഇല്ലാത്തവരെ പറ്റി നിങ്ങള്‍ ഓര്‍ക്കാറുണ്ടോ??

വിദ്യാലയ മുറ്റത്തിന്റെ വിശാലതയും ,ക്ലാസ്സില്‍ കലപില വര്‍ത്തമാനം പറഞ്ഞു കൂടെ പഠിച്ചവരെയും ,ശാസിക്കുകയും അടിക്കുകയും,സ്നേഹം തരുകയും ചെയ്ത പ്രിയ അദ്യപകരെയും ,വിശാലമായ സ്കൂള്‍ ഗ്രൌണ്ടും ,അവിടെ നില്‍ക്കുന്ന മുത്തച്ഛന്‍ മാവും എല്ലാം നമ്മുക്ക് പ്രായം കൂടും തോറും ഓര്‍ക്കാന്‍ സുഖമുള്ള കാര്യങ്ങള്‍ ആണല്ലേ...പക്ഷെ അതൊന്നും അനുഭവിക്കാന്‍ പറ്റാതെ പോയവരേ കുറിച്ച് നിങ്ങള്‍ ഓര്‍ക്കാറുണ്ടോ??

കലാലയ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍...കൊച്ചു കൊച്ചു പരിഭവങ്ങള്‍..  ക്യാന്റീനില്‍ നിന്നും വാങ്ങുന്ന വടയുടെ രുചി ,assignments ഉം internalum  തരുന്ന ടെന്‍ഷന്‍ നിറഞ്ഞ കാലവും എല്ലാം ഓര്‍ക്കുമ്പോള്‍ പഴയ കാലം തിരിച്ചു കിട്ടിയെങ്കില്‍ എന്ന് ആരും ഓര്‍ത്തുപോകും അല്ലേ .. പക്ഷെ ഇതൊന്നും അനുഭവിക്കാന്‍ കഴിയാതെ പോയവരേ പറ്റി നിങ്ങള്‍ ചിന്തിക്കാറുണ്ടോ????

നമ്മുടെ ബാല്യ-കൌമര്യ കാലം ഓര്‍ക്കുക....

കുട്ടികള്‍ ചിത്രശലഭങ്ങള്‍ ആണ്...നോവിക്കതിരികുക...അവരെ പറക്കാന്‍ അനുവദിക്കുക...അവരുടെ ചിന്തകള്‍ വളരട്ടെ...അവര്‍ക്ക് നല്ല വിദ്യാഭാസം കിട്ടട്ടെ...നല്ല ഒരു തലമുറ ഉണ്ടാകട്ടെ... ആരുമില്ലാത്ത കൊച്ചു കുഞ്ഞുങ്ങളെ സഹായിക്കൂ .... പുഞ്ചിരിക്കുന്ന കുട്ടികള്‍,പുഞ്ചിരിക്കുന്ന  ലോകം അതാവട്ടെ നമ്മുടെ ലക്‌ഷ്യം... ഇന്നലകളിലേക്ക്  തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ക്കും പുഞ്ചിരിക്കാന്‍ കഴിയട്ടേ ......

2011, ജൂൺ 24, വെള്ളിയാഴ്‌ച

ഔഷധ കഞ്ഞികള്‍

ചൂട്  നിന്നും തണുപ്പിലേക്കുള്ള കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റം നമ്മുടെ ശരീരത്തെ ദുര്‍ബലം ആക്കുന്നു. കാലാവസ്ഥ വ്യതിയാനത്തില്‍ ശരീരത്തിലുണ്ടാകുന്ന ദുര്‍ബലാവസ്ഥയെ തരണം ചെയ്യാന്‍ ചെലവു കുറഞ്ഞതും എന്നാല്‍ ആയുര്‍വേദത്തില്‍ അധിഷ്ടിതമായ മരുന്നു കഞ്ഞി/ ഔഷധ കഞ്ഞി സഹായിക്കും.ഭക്ഷണത്തിലൂടെ മരുന്ന് എന്ന ആശയമാണ് മരുന്നുകഞ്ഞിയുടെ അടിസ്ഥാനം.
ഇതില്‍ ഏതാനും പ്രധാനപെട്ട മരുന്നുകഞ്ഞികള്‍:
  • ഉലുവ കഞ്ഞി
  • ഔഷധ കഞ്ഞി
  • പൂക്കഞ്ഞി
മരുന്നുകഞ്ഞി കഴിക്കേണ്ട വിധം

രാവിലയോ രാത്രിയിലോ ആണ് മരുന്ന് കഞ്ഞി കഴിക്കേണ്ടത്‌.സാധാരണ 7 ദിവസം ആണ് മരുന്ന് കഞ്ഞി കുടിക്കുന്നത് എങ്കിലും നമ്മുക്ക് 15 ദിവസം അല്ലെങ്കില്‍ ഒരു മാസം കഴിക്കാം. പക്ഷെ മരുന്നുകഞ്ഞി ഉപയോഗിക്കുന്ന സമയത്ത് നമ്മള്‍ ആഹാരത്തില്‍ ചിട്ട പാലിക്കുകയും മത്സ്യ-മാംസാദികള്‍ ഉപേക്ഷിക്കുകയും വേണം.കൂടാതെ പുകവലി, മദ്യപാനം എന്നിവ ഉള്ളവര്‍ മരുന്ന് കഞ്ഞി കുടിക്കുന്ന കാലയളവില്‍ ഈ ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം വിപരീത ഫലമാണ് ഉണ്ടാകുന്നത്.
മരുന്നുകഞ്ഞി കുടിച്ചു തുടങ്ങുന്നതിനു 3 ദിവസം മുമ്പും അതിനു ശേക്ഷം 3  ദിവസവും ഈവിധത്തില്‍ ഉള്ള അഹരനിഷ്ട്ട പാലിക്കേണ്ടതാണ്.കൂടാതെ ശരീരം അധികം ഇളകാതെ നോക്കുക.

Note : BP , Diabetics or Cholesterol  ഉള്ളവര്‍ ഡോക്ടറിന്റെ ഉപദേശം അനുസരിച്ചേ കഴിക്കാവൂ.

 

 ഉലുവ കഞ്ഞി
 വാത രോഗം,പിത്താശയ രോഗം,ഗര്‍ഭാശയ രോഗം എന്നിവയ്ക്ക് ആയുര്‍വ്വേദം അനുശാസിക്കുന്ന ഉത്തമ ഔഷധമാണ് ഉലുവ കഞ്ഞി.ഉലുവ കഞ്ഞി രാവിലെ ആണ് കഴിക്കേണ്ടത്‌.

  1. പൊടി അരി / മട്ട അരി - 1 /4  cup
  2. ഉലുവ - 1  tbsp
  3. ജീരകം - 1 tbsp
  4. തേങ്ങ പാല്‍/പാല്‍ - 1 or  1 1 /2 കപ്പ്‌ (optional )
  5. ഉപ്പ്- ആവശ്യത്തിന്
  6. വെള്ളം- ആവശ്യത്തിന്
തയാറാക്കുന്ന വിധം

  1. ഉലുവ 3 hr കുതിര്‍ക്കുക
  2. അരി കഴുകി, ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉലുവ കുതിര്‍ത്തു വെച്ചതും,ജീരകവും,ഉപ്പും ചേര്‍ത്ത് വേവിക്കുക
  3. വെന്തുകഴിഞ്ഞു തേങ്ങാപാല്‍/പശുവിന്‍പാല്‍ കൂടി ചേര്‍ത്ത് തിളപ്പിച്ച്‌ വാങ്ങുക

ഔഷധ കഞ്ഞി

നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്‍ സാധിക്കും.അതുപോലെ തന്നെ മഴക്കാലത്ത്‌ ഉണ്ടാകുന്ന പനിയെ തടുത്ത്‌ ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
ഔഷധകഞ്ഞി രാവിലെ ആണ് കഴിക്കേണ്ടത്‌.

  1. ചെറുപനച്ചി  - 5g (അരച്ചത്)
  2. കുടങ്ങല്‍ - 20g (ചതച്ചത്)                    
  3. തൊട്ടാവാടി  - 5g(അരച്ചത്)
  4. ചങ്ങലംപരണ്ട, നെയ്‌വള്ളി- കിഴി കെട്ടിയത് 
  5. ഉണക്കലരി - ആവശ്യത്തിന് 
  6. വെള്ളം  - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

  1. ചെറുപനച്ചി,കുടങ്ങല്‍,തൊട്ടാവാടി,ചങ്ങലംപരണ്ട, നെയ്‌വള്ളി എന്നീ ഔഷധങ്ങള്‍ വെള്ളത്തിലിട്ടു തിളപ്പിക്കുക.
  2. വെള്ളം പകുതി വറ്റി വരുമ്പോള്‍ ഉണക്കലരി കഴുകിയതിട്ടു വേവിച്ചെടുക്കുക.
പൂക്കഞ്ഞി

  1. തഴുതാമ,പൂവാംകുരുന്നില,കുറുന്തോട്ടി,മുക്കുറ്റി , തൊട്ടാവാടി,നിലപ്പന,ചെറുള,നിലപ്പുള്ളടി,നിലംപാല,ചെറുകടലാടി, കൃഷ്ണക്രാന്തി,മുയല്‍ച്ചെവിയന്‍,etc തുടങ്ങി 42 തരം ചെടികളില്‍ നിന്ന് ഏതെങ്കിലും 12 എണ്ണത്തിന്റെ ചടച്ച നീര്.
  2. കലിശതോല് ,കുടംപുളി തോല്,പൂവരശു തോല്‍,തെങ്ങിന്റെ ഇളംവേര്,മാവിന്റെതോല്‍ എന്നീ 5 ഇനം മരങ്ങളുടെ തോലുകലും ആശാളി(1 tsp) ,ഉലുവ(3 tsp), ജീരകം(1 tsp), ഉണക്കലരി,തേങ്ങാപ്പാല്‍(ഒന്നാം പാല്‍,രണ്ടാം പാല്‍ എടുത്തു വയ്ക്കുക) എന്നിവയും രണ്ടാമത്തെ ചെരുവുകയായി എടുത്തു വെയ്ക്കുക
  3. ഞെരിഞ്ഞില്‍,ദേവതാരം,അമുക്കരം,മുത്തങ്ങ,ചുക്ക്,തിപ്പലി,പാല്‍മുദുക്ക് എന്നീ ഉണക്കുമരുന്നുകള്‍ പൊടിച്ചത്.
തയ്യാറാക്കുന്ന വിധം

  1. തേങ്ങയുടെ രണ്ടാംപാലും , ഒന്നാം ചേരുവുകയായ 12 ഇനം പച്ചമാരുന്നുകളുടെ നീര് പിഴിഞ്ഞതും, ആശാളി,ഉലുവ,ജീരകം എന്നിവയും 5 മരതോലുകലും, മൂന്നാമത്തെ  ചെരുവകയായ ഉണക്ക മരുന്നുപോടി കൂടിഇട്ടു ഒന്നിച്ചു കലര്‍ത്തി വേവിക്കുക.
  2. ഇതു നന്നായി തിളക്കുമ്പോള്‍ ഉണക്കലരി ഇടുക.
  3. അരി വെന്തതിനു ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിച്ച്‌ വാങ്ങുക. 




2011, മേയ് 30, തിങ്കളാഴ്‌ച

കുസൃതി ചോദ്യങ്ങള്‍ :)

ചോദ്യങ്ങള്‍

  1. ODD നമ്പറും EVEN നമ്പറും തമ്മില്‍ എങ്ങനെ തിരിച്ചറിയാം??
  2. ഒരിക്കല്‍ ഒരു ഉറുമ്പും തിമിങ്കലവും തമ്മില്‍ അടി കൂടി....പക്ഷെ ഉറുമ്പ് ജയിച്ചു...എങ്ങനെ?
  3. ആനയും ഉറുമ്പും നടന്നു വരികയായിരുന്നു ,പെട്ടെന്ന് ആന തല കറങ്ങി വീണു. ഇത് കണ്ടതോടെ ഉറുമ്പും തല കറങ്ങി വീണു.. എന്തായിരിക്കും ഉറുമ്പ് തല കറങ്ങി വീഴാനുള്ള കാരണം???
  4. എന്താണ് ചപ്പാത്തി ഉം ചിക്കന്‍ ഗുനിയ ഉം തമ്മില്‍ ഉള്ള വ്യത്യാസം?
  5.  കഴുകാന്‍ പറ്റാത്ത പാത്രം ???



ഉത്തരങ്ങള്‍
 
  1. എല്ലാ നമ്പറും കൂടി എടുത്തു തറയിലേക്കു വലിച്ചെറിയു... ODD(ഓട്) പൊട്ടും!!
  2. ഉറുമ്പ് sun screen lotion പുരട്ടിയിരുന്നു ....അതുകൊണ്ട് വെയില്‍ (whale) അടിച്ചാലും പ്രശ്നമില്ല
  3. ദൈവമേ!!ഇനി ഇവനെയും കൊണ്ട് ഹോസ്പിറ്റലില്‍ പോകേണ്ടി വരുമോ എന്ന് വിചാരിച്ചാണ് ഉറുമ്പ് തല കറങ്ങി വീണത്‌!!
  4. ചപ്പാത്തി നമ്മള്‍ പരത്തുന്നു,ചിക്കന്‍ ഗുനിയ കൊതുകാണ് പരത്തുന്നത്
  5. കഥാപാത്രം

2011, മേയ് 28, ശനിയാഴ്‌ച

Kunjatta

ഞാന്‍ കുഞ്ഞാറ്റ കിളി ..പാറി പറന്നു നടക്കുമ്പോള്‍ ഞാന്‍ പല നാടുകളും , പല കൂട്ടുകാരെയും  കാണാറുണ്ട് കൂട്ടത്തില്‍ ചില കഥകള്‍ കേള്‍ക്കാറുണ്ട് .അതില്‍ ചില കഥകള്‍ എന്നെ വേദനിപ്പിക്കാരുണ്ട്. ചിലത്   സന്തോഷിപ്പിക്കുന്നതും ...

അപ്പോള്‍ നമുക്ക്  കഥകള്‍  പറഞ്ഞും കേട്ടും കുറച്ചു നേരം ഇവിടെ വിശ്രമിക്കാം ..