2011, ജൂൺ 24, വെള്ളിയാഴ്‌ച

ഔഷധ കഞ്ഞികള്‍

ചൂട്  നിന്നും തണുപ്പിലേക്കുള്ള കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റം നമ്മുടെ ശരീരത്തെ ദുര്‍ബലം ആക്കുന്നു. കാലാവസ്ഥ വ്യതിയാനത്തില്‍ ശരീരത്തിലുണ്ടാകുന്ന ദുര്‍ബലാവസ്ഥയെ തരണം ചെയ്യാന്‍ ചെലവു കുറഞ്ഞതും എന്നാല്‍ ആയുര്‍വേദത്തില്‍ അധിഷ്ടിതമായ മരുന്നു കഞ്ഞി/ ഔഷധ കഞ്ഞി സഹായിക്കും.ഭക്ഷണത്തിലൂടെ മരുന്ന് എന്ന ആശയമാണ് മരുന്നുകഞ്ഞിയുടെ അടിസ്ഥാനം.
ഇതില്‍ ഏതാനും പ്രധാനപെട്ട മരുന്നുകഞ്ഞികള്‍:
  • ഉലുവ കഞ്ഞി
  • ഔഷധ കഞ്ഞി
  • പൂക്കഞ്ഞി
മരുന്നുകഞ്ഞി കഴിക്കേണ്ട വിധം

രാവിലയോ രാത്രിയിലോ ആണ് മരുന്ന് കഞ്ഞി കഴിക്കേണ്ടത്‌.സാധാരണ 7 ദിവസം ആണ് മരുന്ന് കഞ്ഞി കുടിക്കുന്നത് എങ്കിലും നമ്മുക്ക് 15 ദിവസം അല്ലെങ്കില്‍ ഒരു മാസം കഴിക്കാം. പക്ഷെ മരുന്നുകഞ്ഞി ഉപയോഗിക്കുന്ന സമയത്ത് നമ്മള്‍ ആഹാരത്തില്‍ ചിട്ട പാലിക്കുകയും മത്സ്യ-മാംസാദികള്‍ ഉപേക്ഷിക്കുകയും വേണം.കൂടാതെ പുകവലി, മദ്യപാനം എന്നിവ ഉള്ളവര്‍ മരുന്ന് കഞ്ഞി കുടിക്കുന്ന കാലയളവില്‍ ഈ ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം വിപരീത ഫലമാണ് ഉണ്ടാകുന്നത്.
മരുന്നുകഞ്ഞി കുടിച്ചു തുടങ്ങുന്നതിനു 3 ദിവസം മുമ്പും അതിനു ശേക്ഷം 3  ദിവസവും ഈവിധത്തില്‍ ഉള്ള അഹരനിഷ്ട്ട പാലിക്കേണ്ടതാണ്.കൂടാതെ ശരീരം അധികം ഇളകാതെ നോക്കുക.

Note : BP , Diabetics or Cholesterol  ഉള്ളവര്‍ ഡോക്ടറിന്റെ ഉപദേശം അനുസരിച്ചേ കഴിക്കാവൂ.

 

 ഉലുവ കഞ്ഞി
 വാത രോഗം,പിത്താശയ രോഗം,ഗര്‍ഭാശയ രോഗം എന്നിവയ്ക്ക് ആയുര്‍വ്വേദം അനുശാസിക്കുന്ന ഉത്തമ ഔഷധമാണ് ഉലുവ കഞ്ഞി.ഉലുവ കഞ്ഞി രാവിലെ ആണ് കഴിക്കേണ്ടത്‌.

  1. പൊടി അരി / മട്ട അരി - 1 /4  cup
  2. ഉലുവ - 1  tbsp
  3. ജീരകം - 1 tbsp
  4. തേങ്ങ പാല്‍/പാല്‍ - 1 or  1 1 /2 കപ്പ്‌ (optional )
  5. ഉപ്പ്- ആവശ്യത്തിന്
  6. വെള്ളം- ആവശ്യത്തിന്
തയാറാക്കുന്ന വിധം

  1. ഉലുവ 3 hr കുതിര്‍ക്കുക
  2. അരി കഴുകി, ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉലുവ കുതിര്‍ത്തു വെച്ചതും,ജീരകവും,ഉപ്പും ചേര്‍ത്ത് വേവിക്കുക
  3. വെന്തുകഴിഞ്ഞു തേങ്ങാപാല്‍/പശുവിന്‍പാല്‍ കൂടി ചേര്‍ത്ത് തിളപ്പിച്ച്‌ വാങ്ങുക

ഔഷധ കഞ്ഞി

നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്‍ സാധിക്കും.അതുപോലെ തന്നെ മഴക്കാലത്ത്‌ ഉണ്ടാകുന്ന പനിയെ തടുത്ത്‌ ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
ഔഷധകഞ്ഞി രാവിലെ ആണ് കഴിക്കേണ്ടത്‌.

  1. ചെറുപനച്ചി  - 5g (അരച്ചത്)
  2. കുടങ്ങല്‍ - 20g (ചതച്ചത്)                    
  3. തൊട്ടാവാടി  - 5g(അരച്ചത്)
  4. ചങ്ങലംപരണ്ട, നെയ്‌വള്ളി- കിഴി കെട്ടിയത് 
  5. ഉണക്കലരി - ആവശ്യത്തിന് 
  6. വെള്ളം  - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

  1. ചെറുപനച്ചി,കുടങ്ങല്‍,തൊട്ടാവാടി,ചങ്ങലംപരണ്ട, നെയ്‌വള്ളി എന്നീ ഔഷധങ്ങള്‍ വെള്ളത്തിലിട്ടു തിളപ്പിക്കുക.
  2. വെള്ളം പകുതി വറ്റി വരുമ്പോള്‍ ഉണക്കലരി കഴുകിയതിട്ടു വേവിച്ചെടുക്കുക.
പൂക്കഞ്ഞി

  1. തഴുതാമ,പൂവാംകുരുന്നില,കുറുന്തോട്ടി,മുക്കുറ്റി , തൊട്ടാവാടി,നിലപ്പന,ചെറുള,നിലപ്പുള്ളടി,നിലംപാല,ചെറുകടലാടി, കൃഷ്ണക്രാന്തി,മുയല്‍ച്ചെവിയന്‍,etc തുടങ്ങി 42 തരം ചെടികളില്‍ നിന്ന് ഏതെങ്കിലും 12 എണ്ണത്തിന്റെ ചടച്ച നീര്.
  2. കലിശതോല് ,കുടംപുളി തോല്,പൂവരശു തോല്‍,തെങ്ങിന്റെ ഇളംവേര്,മാവിന്റെതോല്‍ എന്നീ 5 ഇനം മരങ്ങളുടെ തോലുകലും ആശാളി(1 tsp) ,ഉലുവ(3 tsp), ജീരകം(1 tsp), ഉണക്കലരി,തേങ്ങാപ്പാല്‍(ഒന്നാം പാല്‍,രണ്ടാം പാല്‍ എടുത്തു വയ്ക്കുക) എന്നിവയും രണ്ടാമത്തെ ചെരുവുകയായി എടുത്തു വെയ്ക്കുക
  3. ഞെരിഞ്ഞില്‍,ദേവതാരം,അമുക്കരം,മുത്തങ്ങ,ചുക്ക്,തിപ്പലി,പാല്‍മുദുക്ക് എന്നീ ഉണക്കുമരുന്നുകള്‍ പൊടിച്ചത്.
തയ്യാറാക്കുന്ന വിധം

  1. തേങ്ങയുടെ രണ്ടാംപാലും , ഒന്നാം ചേരുവുകയായ 12 ഇനം പച്ചമാരുന്നുകളുടെ നീര് പിഴിഞ്ഞതും, ആശാളി,ഉലുവ,ജീരകം എന്നിവയും 5 മരതോലുകലും, മൂന്നാമത്തെ  ചെരുവകയായ ഉണക്ക മരുന്നുപോടി കൂടിഇട്ടു ഒന്നിച്ചു കലര്‍ത്തി വേവിക്കുക.
  2. ഇതു നന്നായി തിളക്കുമ്പോള്‍ ഉണക്കലരി ഇടുക.
  3. അരി വെന്തതിനു ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിച്ച്‌ വാങ്ങുക.